കീഴരിയൂർ ഫെയ്സ് ബുക്ക് കൂട്ടായ്മയിലൂടെ വിദ്യാർത്ഥികൾക്ക് ടി.വി. എത്തിച്ചു നൽകി

കൊയിലാണ്ടി: ഒറീസ്സ സ്വദേശികളായ കുമാറിൻ്റെയും, ലളിതയുടേയും മക്കളായ അരുൺ, സീമ എന്നീ വിദ്യാർത്ഥികൾക്ക് നമ്മുടെ കീഴരിയൂർ ഫെയ്സ് ബുക്ക് കൂട്ടായ്മയിലൂടെ ടി.വി. എത്തിച്ചു നൽകി. ചെറുപ്പത്തിലേ നാട്ടിലെത്തി ഒന്നാം ക്ലാസു മുതൽ നടുവത്തൂർ യൂ.പി സ്കൂളിലും തുടർന്ന് എട്ടാംക്ലാസ് പൊയിൽകാവ് സ്കൂളിലും ചേർന്ന് പഠിക്കുന്ന ഇവർ സ്പോട്സ് രംഗത്ത് തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ ഓൺ ലൈൻ ക്ലാസുകൾ ആരംഭിച്ചതിനെ തുടർന്ന് വീട്ടിൽ ടിവി ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഇരുവരും. വിവരമറിഞ്ഞ് സുഹൃത്ത് സമീപിക്കുകയും അദ്ദേഹം നമ്മുടെ കീഴരിയൂരിനെ ബന്ധപ്പെടുകയുമായിരുന്നു. ശശി ആയോളിക്കണ്ടി എഫ്.ബി.യിൽ ടി.വി. ആവശ്യമുണ്ടെന്ന പോസ്റ്റ് ഇട്ടത് പ്രകാരം കൂത്താളി സ്വദേശി ശരത് ലാൽ ആണ് എൽ.സി.ഡി ടി.വി. നൽകിയത്. മിഥുൻ ശശിയും, പൊയിൽകാവ് സ്കൂൾ ടീച്ചർ സീമഭായിയും വീട്ടിലെത്തി ടി.വി. കൈമാറി.
