KOYILANDY DIARY

The Perfect News Portal

മണ്ണാര്‍ക്കാട് വനമേഖലയില്‍ വീണ്ടും മാവോവാദി സാന്നിധ്യം

പാലക്കാട് :  മണ്ണാര്‍ക്കാട് അമ്പലപ്പാറ വനമേഖലയില്‍ വീണ്ടും മാവോവാദി സാന്നിധ്യം. മുഖം മൂടിയണിഞ്ഞ സ്ത്രീ ഉള്‍പ്പടെ നാലുപേരെ കണ്ടതായി അമ്പലപ്പാറ ഊരുവനിവാസികള്‍ പറഞ്ഞു. ഇതേതുടര്‍ന്ന് വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ ആരംഭിച്ചു.

കഴിഞ്ഞ ആഴ്ചയാണ് അമ്പലപ്പാറ വനമേഖലയില്‍ പോലീസും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള നാലംഗ മാവോവാദി സംഘമാണ് അന്ന്‌ പോലീസുമായി  ഏറ്റുമുട്ടിയത്. നിരവധി തവണ പോലീസും മാവോവാദികളും  പരസ്പരം വെടിയുതിര്‍ത്തിരുന്നു.

തുടര്‍ന്ന് പോലീസും തണ്ടര്‍ ബോള്‍ട്ടും നടത്തിയ തിരച്ചിലില്‍ വയര്‍ലെസ്സെറ്റും വെടിയുണ്ടകളും ഇവ സൂക്ഷിക്കുന്ന ഉറയും മസില്‍ ലോഡിങ് തോക്കില്‍ ഉപയോഗിക്കുന്ന തിരയുടെ കൂടും കിട്ടിയിരുന്നു. കടുകുമണ്ണയില്‍ വെടിവെപ്പുണ്ടായി ഒന്നരമാസം പിന്നിടുമ്പോഴാണ് മണ്ണാര്‍ക്കാട് ഏറ്റുമുട്ടലുണ്ടായത്.

Advertisements