യുഎഇയിൽ ജോലി നേടാൻ അവസരം
.
യുഎഇയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം എത്തിയിരിക്കുകയാണ്. ഹോം കെയർ വിഭാഗത്തിൽ അസിസ്റ്റന്റ് നഴ്സുമാരുടെ നിയമനമാണ് നടക്കുന്നത്. ഒഡെപെക് വഴിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 50 ഒഴിവുകളാണുള്ളത്. ജിഎൻഎം, ബി.എസ്‌സി നഴ്‌സിങ് യോഗ്യതയും ആവശ്യമായ നഴ്‌സിങ് ലൈസൻസുമുള്ള വനിതകൾക്കാണ് അവസരം.

യോഗ്യതയും താൽപര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 30 വരെ അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അഭിമുഖം നടത്തുക. ബി.എസ്‌സി നഴ്‌സിങ് അല്ലെങ്കിൽ ജിഎൻഎം യോഗ്യത നേടിയവരാണ് അപേക്ഷിക്കേണ്ടത്. ഡാറ്റാഫ്ലോ പൂർത്തിയാക്കിയവരെയോ നടപടികൾ പുരോഗമിക്കുന്നവരെയോ മാത്രമാണ് പരിഗണിക്കുക. 20 നും 40നും ഇടയിൽ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്.

ട്രക്കിയോസ്റ്റമി പരിചരണം, കത്തീറ്റർ പരിചരണം, ബെഡ്‌സോർ തടയൽ, ചികിത്സ എന്നിവയിൽ പരിചയമുണ്ടായിരിക്കണം. എൻജിടി അല്ലെങ്കിൽ പിഇജി വഴി ഭക്ഷണം നൽകുന്നതിനെക്കുറിച്ചുള്ള അറിവും ആവശ്യമാണ്. രോഗികളുടെ ആരോഗ്യനില നിരീക്ഷിക്കാനും കഴിയണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, പാസ്‌പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഇമെയിൽ വഴി അപേക്ഷിക്കണം.



