പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണം: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി
.
കൊയിലാണ്ടി: പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും, മെഡി സെപ്പ് അപാകതകൾ പരിഹരിക്കണമെന്നും കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ ജോ: സെക്രട്ടറി എം.കെ. സദാശിവൻ ഉദ്ഘാടനം ചെയ്തു. സത്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ. സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.

രാഷ്ട്രീയ സ്വയം സേവക് സംഘ് ഖണ്ഡ് സംഘചാലക് വി. രാമകൃഷ്ണൻ, ബി എം എസ് മേഖലാ ട്രഷറർ ഗിരീഷ്, ബാലചന്ദ്രൻ, കെ.പി. മോഹനൻ, വി.എം. മോഹനൻ, കെ. ഉദയകുമാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ. സത്യൻ (പ്രസിഡണ്ട്), സോമൻ സുമസുല, എൻ. മണികണ്ഠൻ (വൈസ് പ്രസിഡണ്ട്) വി. പ്രകാശൻ (സെക്രട്ടറി), എ.കെ. ശശിധരൻ, ടി.കെ. രവീന്ദ്രൻ (ജോ. സെക്രട്ടറി), ശങ്കരൻ മാസ്റ്റർ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.



