KOYILANDY DIARY.COM

The Perfect News Portal

 സിപിഐ സായാഹ്ന ധർണ സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് തരം താഴ്ത്തുന്നതിനെതിരെയും മേലൂർ, കുറുവങ്ങാട്, നടേരി, പെരുവട്ടൂർ പോസ്റ്റ് ഓഫീസുകൾ നിർത്തലാക്കുന്നതിനെതിരെയും സിപിഐ കൊയിലാണ്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസിനു മുന്നിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. സമരം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു. പി കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.
.
.
ഇ കെഅജിത്, അഡ്വ. സുനിൽമോഹൻ, കെ ചിന്നൻ നായർ, കെ രമേശ് ചന്ദ്ര, രമ്യ പണ്ടാരക്കണ്ടി, എൻ കെ വിജയഭാരതി എന്നിവർ സംസാരിച്ചു. എസ്പി രമേശൻ, പി വി രാജൻ, കെ സദാനന്ദൻ, ഇ കെ ബൈജു, കെ ശശിധരൻ, ബാബു പഞ്ഞാട്ട്, ടി കെ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Share news