KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. ചെങ്ങോട്ടുകാവ് വില്ലേജ് ഓഫീസിനു സമീപത്തായി വൈകീട്ട് 6.30 മണിയോടുകൂടിയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 60 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന ഒരാളുടേതാണെന്ന് സംശയിക്കുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്കും നടപടികൾ പൂർത്തിയാക്കിയശേഷം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Share news