പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
.
കൊയിലാണ്ടി: ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് സിപിഐ മാർച്ച് നടത്തി. മാറ്റം അനിവാര്യമാണ് എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് കേന്ദ്ര സർക്കറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സപ്തംബർ 1 ന് രാം ലീലാ മൈതാനിയിൽ 5 ലക്ഷം പേരെ പങ്കെടുപ്പിച്ച് നടത്തുന്ന റാലിയിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് ഒരു സെപ്ഷ്യൻ ട്രെയിൻ സിപിഐ സംസ്ഥാന കൗൺസിൽ ബുക്ക് ചെയ്യുകയും 10 ലക്ഷം രൂപ ആദ്യ ഘട്ടം അടക്കുകയും ചെയ്തിരുന്നു.

കേന്ദ്ര സർക്കാർ ഇടപെട്ട് റെയിൽവേയോട് ട്രെയിൻ നൽകേണ്ടതില്ല എന്ന നിർദ്ദേശം നൽകി റദ്ദ് ചെയ്തിരിക്കുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് ജില്ലാ സിക്രട്ടറി അഡ്വ: പി. ഗവാസ് ഉദ്ഘാടനം ചെയ്തു. സിപിഐ ബുക്ക് ചെയ്ത വണ്ടി ക്യാൻസൽ ചെയ്യാൻ മോദി ഗവൺമെൻ്റിന് കഴിഞ്ഞേക്കും പക്ഷെ സി പി ഐ ഉയർത്തിയ മുദ്രാവാക്യത്തെ റദ്ദു ചെയ്യാൻ മോദി സർക്കാരിന് കഴിയില്ല എന്നും എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് നേരത്തെ തീരുമാനിച്ചതിനേക്കാൾ വളണ്ടിയർമാർ ഡൽഹിയിലെത്തിച്ചേരുമെന്നും ശബ്ദിക്കുന്നവരുടെ വായ് മൂടി കെട്ടാം എന്നുള്ളത് വ്യാമോഹം മാത്രമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സമിതി അംഗം കെ കെ ബാലൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ കെ അജിത് സ്വാഗതം പറഞ്ഞു. ജില്ല അസി. സെക്രട്ടറി ആർ ശശി, ജില്ലാ എക്സിക്യൂട്ടീവ് ടി എം ശശി, ടി ഭാരതി, ധനേഷ് കാരയാട്, ബി ദർശിത്ത്, അഡ്വ. സുനിൽ മോഹൻ എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി എൻ ഇ ബാലറാം മന്ദിരത്തിന് സമീപത്തു നിന്ന് ആരംഭിച്ച മാർച്ചിന് ജില്ലാ കമ്മിറ്റി അംഗം കെ ടി കല്യാണി ടീച്ചർ, സി ബിജു, എം ആദർശ് എന്നിവർ നേതൃത്വം നൽകി.



