KOYILANDY DIARY.COM

The Perfect News Portal

മൂടാടിയിൽ വീമംഗലം സ്കൂൾ ബസ്സിനെ അമിതവേഗതയിൽ വന്ന മറ്റൊരു ബസ് ഇടിച്ചു തെറിപ്പിച്ചു. രണ്ടു പേർക്ക് പരിക്ക്

കൊയിലാണ്ടി: മൂടാടിയിൽ വീമംഗലം സ്കൂൾ ബസ്സിനെ അമിതവേഗതയിൽ വന്ന മറ്റൊരു ബസ് ഇടിച്ചു തെറിപ്പിച്ചു. ഡ്രൈവർ ആനക്കുളം സ്വദേശി ബാബുവിനും മറ്റൊരാൾക്കും പരിക്ക്. കുട്ടികൾ ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. സ്കൂളിൽ കുട്ടികളെ ഇറക്കി തിരിച്ചു പോകുന്നതിനിടയിൽ ബസ്സ് ദേശീയപാതയിലേക്ക് കയറുന്ന സമയത്ത് അമിതവേഗതയിൽ വന്ന കാവാലം ബസ് ആണ് സ്കൂൾ ബസ്സിനെ ഇടിച്ചുതെറിപ്പിച്ചത്. ബസുകളുടെ മത്സര ഓട്ടത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റ രണ്ടുപേരെയും താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ കാവാലം ബസ്സിനെ കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിൽ പോലീസ് കൊല്ലത്ത് വെച്ച് ബസ് തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തു.

Share news
error: Content is protected !!