ശക്തമായ മഴയിൽ വീടിൻ്റെ മതിൽ തകർന്നു
.
കൊയിലാണ്ടി: ശക്തമായ മഴയിൽ വീടിൻ്റെ ചുറ്റു മതിൽ തകർന്ന് നിലംപതിച്ചു. വിയ്യൂർ 9-ാം വാർഡിൽ കൊടക്കാട്ട് മീത്തൽ പി.കെ. പുരുഷോത്തമന്റെ വീടിൻ്റെ ചുറ്റു മതിലാണ് ഇന്നലെ ഉണ്ടായ ശക്തമായ മഴയിൽ തകർന്നത്. മതിൽക്കെട്ട് തകർന്നതോടെ വീടിനും ഭീഷണിയായിരിക്കുയാണ്. വിയ്യൂർ വില്ലേജിൽ പരാതി നൽകിയിട്ടുണ്ട്. നാൽപ്പതിനായിരത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.



