കനത്ത മഴയിൽ മരങ്ങൾ മുറിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചു
.
അത്തോളി: കനത്ത മഴയിൽ അത്തോളി കുനിയിൽ കടവിൽ മരങ്ങൾ മുറിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ നിർത്തിയിട്ട ലോറിക്ക് മുകളിൽ മരക്കൊമ്പ് പൊട്ടി വീണാണ് ഗതാഗതം തടസ്സ്പപെട്ടത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
.

.
രാത്രി 7 മണിയോടെ കൊല്ലത്തും മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെടുകയുണ്ടായി. 4 O ക്ലോക്ക് ഹോട്ടലിനു മുന്നിലാണ് പുളിമരം പൊട്ടി വീണാണ് ഗതാഗതം നിലച്ചത്. SFRO ബിജു കെ വി FRO മരായ ജിനീഷ് കുമാർ, സിജിത്ത് സി, ലിനീഷ് എം, സുജിത്ത് എസ് പി, ഷാജു കെ, ഹോംഗാർഡ്മാരായ ടി പി ബാലൻ, ഷൈജു കെ,പ്രതീഷ്, എന്നിവർ രണ്ടിടങ്ങളിലെയും മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.



