ഗുരുപൂർണ്ണിമ ദിനം ആഘോഷിച്ചു
.
കൊയിലാണ്ടി: ഗുരുക്കൻമാരെ വന്ദിച്ച് ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഗുരുപൂർണ്ണിമ ദിനം ആഘോഷിച്ചു. സാമൂഹ്യ പ്രവർത്തകരും അധ്യാപകരും മദ്യ നിരോധന സമിതി പ്രവർത്തകരുമായ ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ മാസ്റ്ററെയും പത്മിനി ടീച്ചറേയും പൊന്നാട അണിയിച്ച് ആദരിച്ചു. വിദ്യാർത്ഥികൾ വ്യാസഭഗവാന് പുഷ്പാർച്ചന നടത്തിയതിനു ശേഷം ഗുരുക്കന്മാരുടെ പാദവന്ദനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. ശ്രീപ്രഭ ടീച്ചർ മോളി ടീച്ചർ എന്നിവർ സംസാരിച്ചു.



