KOYILANDY DIARY.COM

The Perfect News Portal

ഡൽഹിയിൽ ഇന്ന് വിദ്യാർത്ഥി പ്രതിഷേധം; അനുമതി നൽകാതെ ഡൽഹി പൊലീസ്

.

ഡൽഹിയിൽ ഇന്ന് വിദ്യാർത്ഥി പ്രതിഷേധം, അനുമതി നൽകാതെ പൊലീസ്. വിവിധ വിദ്യാർത്ഥി സംഘടനകളുടെയും പൗരാവകാശ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് ജന്തർ മന്തറിലായിരുന്നു പ്രതിഷേധം നടത്താനിരുന്നത്. ബംഗാൾ, ബിഹാർ, അസം എന്നീ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾക്കെതിരെയുണ്ടായ പൊലീസ് നടപടിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

SFI, AISA അടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കും. എന്നാൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ജന്തർ മന്തർ പ്രതിഷേധത്തിന് അനുമതി ഇതുവരെ തേടിയിട്ടില്ല. മൂന്ന് മണിയിലെ പ്രതിഷേധത്തിന് അനുമതില്ലെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ഉന്നത പദവികള്‍ വഹിക്കുന്നവര്‍ക്കും എതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരവും അപകീര്‍ത്തികരവുമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്ന പരാതികളില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു.

 

അധിക്ഷേപ ഉള്ളടക്കങ്ങള്‍ പങ്കുവെച്ച അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്‌സിന് ഉള്‍പ്പെടെ പൊലീസ് നോട്ടീസ് അയച്ചു. കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഉള്ളടക്കങ്ങളാണ് പൊലീസിന്റെ നിരീക്ഷണത്തിലുള്ളതില്‍ ഭൂരിഭാഗവുമെന്നാണ് വിവരം.

Share news
error: Content is protected !!