KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരിയിൽ അർദ്ധരാത്രി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസ്

.

കോഴിക്കോട്: താമരശ്ശേരിയിൽ അർദ്ധരാത്രി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി യുവാവ്. അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെ പോക്സോയും, അക്രമം നടത്തിയതിൻ്റെ പേരിലും താമരശ്ശേരി പൊലീസ് കേസെടുത്തു.

ശബ്ദം കേട്ട് യുവാവിനെ വീട്ടുകാർ മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഫോണിൽ സുഹൃത്തുക്കളെ വിളിച്ചു വരുത്തിയ യുവാവ് വീട്ടുകാരെ മർദിച്ച് വീട് അടിച്ചു പൊളിക്കുകയും ചെയ്തു. പൂട്ടിയിട്ട യുവാവിനെ ബലം പ്രയോഗിച്ച് വീട്ടിൽ നിന്നും കൊണ്ടുപോയി. സംഭവത്തിൽ താമരശ്ശേരി പൊലീസ് യുവാവ് ഉൾപ്പടെ ഏഴു പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ഒന്നര വർഷമായി പെൺകുട്ടിയും യുവാവും പരിചയക്കാരാണ്.

 

Share news
error: Content is protected !!