KOYILANDY DIARY.COM

The Perfect News Portal

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ നടപടി എടുത്തില്ല; പൊലീസിനെതിരെ കോടതിയെ സമീപിച്ച് അൻസിബ

.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അൻസിബ ഹർജി നൽകി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പാലാരിവട്ടം എസ്എച്ച്ഒയ്ക്കുമെതിരെയാണ് അൻസിബ രം​ഗത്തെത്തിയത്. കമ്മീഷണർക്കും ഇൻസ്പെക്ടർക്കുമെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം. ഹർജിയിൽ കോടതി മേലുദ്യോഗസ്ഥരുടെ വിശദീകരണം തേടി. ഹർജി അടുത്ത മാസം 5 ന് പരിഗണിക്കും. നടി ലക്ഷ്മി പ്രിയ ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു അൻസിബയുടെ പരാതി.

 

അതേസമയം, ശ്വേതയ്ക്കെതിരെ ‘അമ്മ’യിലെ ഒരു വിഭാഗം വനിതാ അംഗങ്ങൾ രംഗത്തെത്തി. അമ്മയിൽ തെരഞ്ഞെടുപ്പ് വേണോ ശ്വേത തുടരണമോ എന്ന ചർച്ചയ്ക്കിടെയാണ് ശ്വേതയ്ക്കെതിരെ ചില അം​ഗങ്ങൾ രം​ഗത്തെത്തിയത്. അമ്മ ‘പെൺമക്കൾ’വാട്സാപ്പ് ഗ്രൂപ്പിലാണ് ശ്വേതയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ വന്നത്. ഇതുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നു. ശ്വേതയെ നേരത്തെ വാട്സാപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കിയിരുന്നു.

 

 

Share news
error: Content is protected !!