‘നിഴൽകൂട്’ മ്യൂസിക്കൽ ആൽബത്തിന്റെ ചിത്രീകരണം ആരംഭിച്ചു
.
ബാലുശ്ശേരി: ലഹരിക്കെതിരെ ഞങ്ങളും എന്ന മുദ്രാവാക്യം ഉയർത്തി ഒരു കൂട്ടം കലാകാരൻമാർ അണിയിച്ചൊരുക്കുന്ന ‘നിഴൽകൂട്’ മ്യൂസിക്കൽ ആൽബത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലിസ് ഓഫീസർ (ഡ്രൈവർ) സുരേഷ് ഒ കെ രചനയും നിർമാണവും സംവിധാനവും നിർവഹിക്കുന്ന ആൽബത്തിന്റെ സ്വിച്ച്ഓൺ കർമം ബാലുശ്ശേരി IP SHO വിനോയ് കെ ജെ നിർവഹിച്ചു. ജീഷ്മ വി (എസ് ഐ), രാജേഷ് പി (എസ് ഐ),സ്റ്റേഷൻ സേനാംഗങ്ങൾ, ആൽബം കലാകാരന്മാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മധുലാൽ കൊയിലാണ്ടി തിരക്കഥയും സാങ്കേതിക സഹായവും നിർവഹിക്കുന്ന ആൽബത്തിന്റെ സംഗീതം സായി ബാലനും, ക്യാമറയും എഡിറ്റിങ്ങും കിഷോർ മാധവനും നിർവഹിക്കുന്നു. ആൻസൻ ജേക്കബ്, രമ്യ വിനീത്, റമീസ് അത്തോളി, നജീബ് കീഴരിയൂർ, സുരേഷ് കെ രാമൻ തുടങ്ങിയ സിനി സീരിയൽ താരങ്ങളോടൊപ്പം ഒരു കൂട്ടം കലാകാരന്മാരും, ബാലുശ്ശേരി സ്റ്റേഷൻ സേനാംഗങ്ങളും, നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ SPC വിദ്യാർത്ഥികളും ആൽബത്തിന്റെ ഭാഗമാവുന്നു. ആഗസ്ത് മാസം ആദ്യവാരത്തോടെ ആൽബം പുറത്തിറങ്ങും.



