KOYILANDY DIARY.COM

The Perfect News Portal

ഹരിതകര്‍മ്മ സേനകൾ പെരുമ്പാമ്പിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

കൊയിലാണ്ടി: മാലിന്യംതരംതിരിക്കുന്നതിനിടെ ഹരിതകര്‍മ്മ സേനകൾ പെരുമ്പാമ്പിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കൊയിലാണ്ടി നഗരസഭയിലെ മുത്താമ്പിയിലാണ് സംഭവം. മാലിന്യം ശേഖരിക്കുന്നതിന് നഗരസഭ സ്ഥാപിച്ച മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി (എംസിഎഫ്) സെന്‍ററിലാണ് വലിയ ചാക്കിനകത്ത് പ്ലാസ്റ്റിക് കവറില്‍ കെട്ടിവച്ച നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം രാവിലെ മുത്താമ്പിയിലെ എംസിഎഫില്‍ സൂക്ഷിച്ചിരുന്ന പാഴ് വസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളും തരം തിരിക്കുകയായിരുന്നു ഹരിതകര്‍മ്മ സേനാംഗങ്ങള്‍. പ്ലാസ്റ്റിക് ചാക്കില്‍ കുറേക്കൂടി പ്ലാസ്റ്റിക് വസ്തുക്കള്‍ നിറയ്ക്കാനുള്ള ശ്രമത്തിനിടയില്‍ ചാക്കിനകത്ത് കെട്ടിവെച്ചിരുന്ന പെരുമ്പാമ്പ് പുറത്തേയ്ക്ക് ചാടുകയായിരുന്നു. 

പേടിച്ചരണ്ട ജീവനക്കാര്‍ പെട്ടെന്ന് മാറിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയില്‍ പാമ്പുകളെ കാണാറുണ്ടെങ്കിലും, ഇത്തരത്തില്‍ ബോധപൂര്‍വ്വം ചാക്കില്‍കെട്ടി ഉപേക്ഷിച്ച അനുഭവം ആദ്യമാണെന്നും ഇവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ക്രൂരത ആരും ചെയ്യരുതെന്നും ജീവനക്കാര്‍ അഭ്യര്‍ത്ഥിച്ചു.

Share news
error: Content is protected !!