KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് 2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

.

കോഴിക്കോട്: 2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. നടക്കാവ് സ്വദേശി മുഹമ്മദ് അജ്മലിനെയാണ് (24) സിറ്റി നാർക്കോട്ടിക് സെല്ലും പൊലീസും ചേർന്ന് പിടികൂടിയത്. കാരപറമ്പ് ഭാഗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. നഗരത്തിലെ മൊത്ത വിതരണക്കാരിൽ നിന്നും വലിയ അളവിൽ കഞ്ചാവ് ശേഖരിച്ച് 50 ഗ്രാം 100 ഗ്രാം അളവുകളിൽ ചെറിയ പോളിത്തീൻ കവറുകളിൽ ആക്കി യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ആവശ്യാനുസരണം എത്തിച്ചു നൽകുന്നതാണ് ഇയാളുടെ രീതി. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാൾക്ക് കഞ്ചാവ് നൽകിയ മൊത്തക്കച്ചവടക്കാരെയും വാങ്ങുന്നവരെയും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.

 

Share news
error: Content is protected !!