KOYILANDY DIARY.COM

The Perfect News Portal

ഉഴവൂർ വിജയൻ്റെ ചരമ വാർഷികം NCP (SP) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ആചരിച്ചു

.
കൊയിലാണ്ടി: കേരള രാഷ്ട്രീയത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഉടമയായിരുന്ന NCP (SP) യുടെ മുൻ സംസ്ഥാന പ്രസിഡണ്ട് ഉഴവൂർ വിജയൻ്റെ ചരമ വാർഷികം NCP (SP) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ആചരിച്ചു. പൊതുപ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും മാതൃകയാക്കേണ്ടുന്ന പൊതുജീവിതത്തിൻ്റെ ഉടമയായിരുന്നു അദ്ദേഹം. അനുസ്മരണ സമ്മേളനം NCP (SP) സംസ്ഥാന സിക്രട്ടറി സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് എം എ ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.
ചോനോത്ത് ഭാസ്ക്കരൻ മാസ്റ്റർ, ഒ. രാഘവൻ മാസ്റ്റർ, ബാലകൃഷ്ണൻ കിടാവ്, എ.വി ബാലകൃഷ്ണൻ, സി. ജയരാജ്, മൂഴിക്കൽ ചന്ദ്രൻ, ടി എം. രമേശൻ, പി.എം. സുമേഷ്, പി. സുകുമാരൻ, മൊയ്തീൻ കുട്ടി പി. എം. എന്നിവർ സംസാരിച്ചു. യോഗം ജന്തർ മന്തർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
Share news
error: Content is protected !!