KOYILANDY DIARY.COM

The Perfect News Portal

സിപിഐ ലോക്കൽ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

.
നന്തി: സിപിഐ മൂടാടി ലോക്കൽ അസിസ്റ്റൻ്റ്  സെക്രട്ടറിയും കിസാൻസഭ മണ്ഡലം കമ്മിറ്റി അംഗവുമായ വിശ്വൻ ചെല്ലട്ടംകണ്ടിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിൽ സിപിഐ ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. നന്തിയിൽ ചേർന്ന പ്രതിഷേധ പൊതുയോഗം സിപിഐ എക്സിക്യൂട്ടീവ് അംഗം ഇ കെ അജിത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ. എസ് സുനിൽ മോഹൻ, ജില്ലാ കമ്മിറ്റി അംഗം കെ ടി കല്യാണി ടീച്ചർ, കിസാൻ സഭ നേതാക്കളായ പി കെ വിശ്വനാഥൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്തോഷ് കുന്നുമ്മൽ, രാമചന്ദ്രൻ കൊയിലോത്ത് എന്നിവർ സംസാരിച്ചു.
Share news