കൊയിലാണ്ടി ഹാർബറിൽ നങ്കൂരമിട്ട വള്ളം ശക്തമായ കാറ്റിൽ തകർന്നു. ”അഭിഷേക്” എന്ന വള്ളമാണ് ഇന്ന് രാവിലെ ഉണ്ടായ കാറ്റിൽ തകർന്നത്. ഹാർബറിനോട് ചേർന്ന് നങ്കൂരമിട്ട വള്ളം കാറ്റിൻ്റെ ശക്തിയിൽ ഹാർബറിൻ്റെ ഭിത്തിയിൽ തുടർച്ചയായി ഇടിച്ചതോടെയാണ് വള്ളത്തിൻ്റെ ക്യാരിയർ പൊട്ടി തകർന്നത്.