വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സാഗർ വായനശാല വിയ്യൂർ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: വായനാ പക്ഷാചരണത്തിന്റെഭാഗമായി സാഗർ വായനശാല വിയ്യൂർ നേതൃത്വത്തില്‍ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വായനശാലയിൽ വെച്ച് നടന്ന ബഷീർ അനുസ്മരണ പരിപാടി വിജിലൻസ് ഇൻസ്‌പെക്ടർ ശംഭു നാഥ് ഉദ്ഘാടനം ചെയ്തു. സുഹാദ് നന്തി ബഷീർ അനുസ്മരണം നടത്തി. സുനിൽ, വിജയരാജ്, സുഹാദ് എന്നിവർ സംസാരിച്ചു.
.

.
സ്കൂൾതലത്തിൽ വിയ്യൂർ എൽപി സ്കൂളിലും കൊല്ലം യുപി സ്കൂളിലും വൈക്കം മുഹമ്മദ് ബഷീർ – ലോകകപ്പ് ഫുട്ബോൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തിൽ എൽപി വിഭാഗത്തിൽ കൃഷ്ണ SB ഒന്നാം സ്ഥാനവും, അലോക് നന്ദ് രണ്ടാം സ്ഥാനവും, ധൻവിൻ അരവിന്ദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ തൻവിയ മനോജ്, ധ്യാൻ കൃഷ്ണ എന്നിവർ ഒന്നാം സ്ഥാനം പങ്കിടുകയും, ആയുഷ് ദേവ് രണ്ടാം സ്ഥാനം നേടുകയും ചെയ്തു. ശേഷം 15 വയസിനു താഴയുള്ളവർക്കായി ഷൂട്ടൗട്ട് മത്സരവും നടത്തി.




