KOYILANDY DIARY.COM

The Perfect News Portal

കനത്ത മഴയിൽ മുങ്ങി മുംബൈ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

.

മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ തീവ്രമഴ തുടരുകയാണ്. മുംബൈ പൂണൈ ഹൈവേയിൽ ഉരുൾപൊട്ടി. പാൽഘർ ജില്ലയിലെ വസായി, വീരാർ തുടങ്ങിയ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മുംബൈയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. കനത്ത മഴയിൽ ഇന്നലെ രാത്രി മുംബൈയിലെ മാൻകുർദിൽ കുടിലുകൾ തകർന്ന് 6 പേർ മരിച്ചിരുന്നു. ഇതിൽ അഞ്ചുപേർ കുട്ടികളാണ്. അനധികൃതമായി നിർമ്മിച്ച കുടിലുകളാണ് തകർന്ന് വീണത്.

 

കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കഴിഞ്ഞ 6 ദിവസം കൊണ്ട് മേഖലയിൽ ഉണ്ടായത്. മുംബൈ, താനെ ജില്ലകളിൽ ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഉത്തരേന്ത്യയിൽ പലയിടത്തും കനത്ത മഴയാണ്. ഉത്തരാഖണ്ഡിലെ അളകനന്ദാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നമാമി ഘട്ട് പൂർണ്ണമായും വെള്ളത്തിനടിയിലായി.

 

ഒഡിഷ, ജാർഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒഡിഷയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഛത്തീസ്ഗഡ് റായ്പൂരിലെ താഴ്ന്ന മേഖലകളിൽ അതിരൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ഗരിയാബന്ദ് ജില്ലയിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷപ്പെടുത്തി.

 

Share news
error: Content is protected !!