KOYILANDY DIARY.COM

The Perfect News Portal

ലഹരിക്കെതിരെ സൈക്കിൾ റാലി നടത്തി ഡിവൈഎഫ്‌ഐ

.

കോഴിക്കോട്‌ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഡിവൈഎഫ്‌ഐ ടൗൺ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി. ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി “റൈഡ്‌ അഗയിൻസ്‌റ്റ്‌ ഡ്രഗ്‌സ്‌’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ റാലി നടത്തിയത്‌. ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച റാലി വിവിധ പ്രദേശങ്ങളിൽ പ്രയാണം നടത്തി കോർപറേഷൻ ഓഫീസ് പരിസരത്ത് സമാപിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എം സിനാൻ ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ. അരുൺ, അരുൺ സി ആനന്ദ്, ജാസിർ അഹമ്മദ്, ബ്ലോക്ക് സെക്രട്ടറി ഫഹദ് ഖാൻ, ട്രഷറർ ടി. വൈശാഖ് എന്നിവർ സംസാരിച്ചു.

 

Share news
error: Content is protected !!