KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം

.

കൊയിലാണ്ടിയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് കാലിന് ഗുരുതരമായി പരിക്കേറ്റു. പെരുവട്ടൂർ നമ്പ്രത്തുകണ്ടി സജീവൻ (53) ആണ് പരിക്കേറ്റത്. കൊയിലാണ്ടി മുൻസിപ്പൽ  മാർക്കറ്റിൽ നിന്ന് ഹൈവേയിലേക്ക് ഇറങ്ങുമ്പോൾ അമിത വേഗതയിൽ വന്ന ആംബുലൻസ് ഇടിക്കുകയായിരുന്നു. പെരുവട്ടൂരിൽ ഹോട്ടൽ നടത്തുന്ന സജീവൻ ഹോട്ടലിലേക്ക് ആവശ്യമായ സാധനങ്ങൾക്കായി മാർക്കറ്റിൽ എത്തിയതായിരുന്നു.

ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റ സജീവനെ ഉടൻ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം അടിയന്തര ചികിത്സക്ക് നിർദ്ധേശിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇടതു കാലിന് പെട്ടന്ന്തന്നെ ഓപ്പറേഷൻ നടത്തണമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

Share news
error: Content is protected !!