KOYILANDY DIARY.COM

The Perfect News Portal

മഴ കനക്കുന്നതിനിടെ വെങ്ങളത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു

ചേമഞ്ചേരി: മഴ കനക്കുന്നതിനിടെ വെങ്ങളത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു. വെങ്ങളം കാച്ചിപ്പറമ്പിൽ പുതിയോട്ടിൽ കൃഷ്ണൻ്റെ വീട്ടിലെ കിണറാണ് ഇന്ന് ഉച്ചയോടെ ഇടിഞ്ഞത്. വീടിനോട് ചേർന്ന് നിൽക്കുന്ന കിണറായതുകൊണ്ട് കുളിമുറിയുടെ തറയും തകർന്നിട്ടുണ്ട്. തൊടട്ടുത്തുള്ള മറ്റൊരും വീടും ഭീഷണിയിലാണ്. ഭീഷണി കണക്കിലെടുത്ത് ഉടൻതന്നെ 20 ലോഡ് മണ്ണ് അടിച്ച് കിണർ മൂടിയിരിക്കുകയാണ്. വീട്ടുകാർ ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെ വലിയ ശബ്ദംകേട്ട് പോയി നോക്കിയപ്പോഴാണ് കിണർ ഇടിഞ്ഞ് താഴുന്നതായി കണ്ടത്.
.
.
10 മീറ്റർ താഴ്ചയിലുള്ള കിണറാണ് അപകടത്തിൽപ്പെട്ടത്. ചേമഞ്ചേരി വില്ലേജ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ഏകദേശം ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. കുടിവെള്ളത്തിനായി സമീപത്തെ വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കുടുംബം.
Share news
error: Content is protected !!