KOYILANDY DIARY.COM

The Perfect News Portal

വായനാപക്ഷാചരണം: കൊടക്കാട്ടുമുറി വീവൺ ലൈബ്രറി & കലാസമിതി അനുസ്മരണവും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

.
കൊയിലാണ്ടി: വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി കൊടക്കാട്ടുമുറി വീവൺ ലൈബ്രറി & കലാസമിതി പി.എൻ. പണിക്കർ, വൈക്കം മുഹമ്മദ് ബഷീർ, ഐ.വി. ദാസ്, കെ. ദാമോദരൻ അനുസ്മരണം, പ്രതിഭകൾക്ക് ആദരം, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. കവി ഡോ. മോഹനൻ നടുവത്തൂർ അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ രമ്യ തിരുവലത്ത് ഉപഹാര സമർപ്പണം നടത്തി.
ഷിഗല്ല പ്രതിരോധവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ലിജോയ് ലൂയിസ് ക്ലാസെടുത്തു. നഗരസഭാ കൗൺസിലർ രമേശൻ മാസ്റ്റർ ആശംസ അർപ്പിച്ചു സംസാരിച്ചു. വായനശാലാ പ്രസിഡണ്ട് വിനീഷ് കെ. അധ്യക്ഷത വഹിച്ചു. ചടങ്ങിന് സുനിൽ ടി സ്വാഗതവും ലൈബ്രേറിയൻ തുഷാര നന്ദിയും പറഞ്ഞു.
Share news
error: Content is protected !!