പരിസ്ഥിതി ദിനം; തിരുവങ്ങൂർ സൈരി ഗ്രന്ഥശാല അതിൻ്റെ ആദ്യകാല പ്രവർത്തകർക്ക് ഫലവൃക്ഷങ്ങൾ നൽകി
.
കൊയിലാണ്ടി: പരിസ്ഥിതി ദിനത്തിൽ തിരുവങ്ങൂർ സൈരി ഗ്രന്ഥശാല മുൻകാല ഗ്രന്ഥശാല പ്രവർത്തകർക്ക് ഫലവൃക്ഷങ്ങൾ നൽകി ആദരിച്ചു. ടി.പി. പത്മനാഭൻ മാസ്റ്ററുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങ് മരാമരം എന്ന ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന ഭാസ്ക്കരൻ വെറ്റിലപ്പാറ ഉദ്ഘാടനം ചെയ്തു.

തുടർന്ന് അശോകൻ കോട്ട്, പി.കെ ഉണ്ണികൃഷ്ണൻ എന്നിവരുടെ വീട്ടിലും ഫലവൃക്ഷങ്ങൾ നൽകി. പ്രവർത്തനങ്ങൾക്ക് പി. രാമകൃഷ്ണൻ, പി.സി നാരായണദാസ്, ജോഷിനി കെ, സുനിത സി, ഇന്ദിര കെ, കെ.ടി കെ. സുരേഷ് ബാബു, ഉണ്ണി മാടഞ്ചേരി, ഉണ്ണി കുന്നോൽ, കെ. രഘുനാഥ് എന്നിവർ നേതൃത്വം നൽകി.



