KOYILANDY DIARY.COM

The Perfect News Portal

18 ലിറ്റർ വിദേശ മദ്യവുമായി മൂടാടി സ്വദേശി പിടിയിൽ

കൊയിലാണ്ടി: 18 ലിറ്റർ വിദേശ മദ്യവുമായി മൂടാടി സ്വദേശി പിടിയിൽ. മൂടാടി പാറക്കാട് പടിഞ്ഞായിൽ വീട്ടിൽ സന്തോഷ് കുമാർ (54) നെ ആണ് പിടികൂടിയത്. പേരാമ്പ്ര പയ്യോളി റോഡിൽ ചാർജിംഗ് സെൻ്ററിന് സമീപത്ത് വെച്ച് 18 ലിറ്റർ വിദേശ മദ്യം KL-56 Z 6492 നമ്പർ ഇലക്ട്രിക് സ്‌കൂട്ടറിൽ കടത്തവെ ആണ് പിടികൂടിയത്. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തു.

കൊയിലാണ്ടി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ശിവകുമാറും പാർട്ടിയും ചേർന്നാണ് പിടികൂടിയത്. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡുമാരായ രാകേഷ് ബാബു ജി ആർ, ശ്രീജിത്ത് സി.കെ, സിവിൽ എക്സൈസ് ഓഫീസർ വിവേക് കെ. എം എന്നിവർ നേതൃത്വം നൽകി.

 

Share news
error: Content is protected !!