പോസ്റ്റർ പ്രചരണവും വിളംബരജാഥയും നടത്തി
.
കൊയിലാണ്ടി നഗരസഭ സൗത്ത് സിഡിഎസ് വാർഡ് 19 ൽ കുടുംബശ്രീ കുറുവങ്ങാട് സെൻട്രൽ എഡിഎസ് sveep പദ്ധതിയുടെ ഭാഗമായി ജനാധിപത്യത്തിന്റെ പെൺകരുത്ത് പോസ്റ്റർ പ്രചരണവും വിളംബരജാഥയും നടത്തി. സിഡിഎസ് ചെയർപേഴ്സൺ ഷംസീറ സി പി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ എഡിഎസ് ചെയർപേഴ്സൺ നിമ്യ രതീഷ് അദ്ധ്യക്ഷത വഹിച്ചു. ലീല എ സ്വാഗതവും അമ്മാളു നന്ദിയും പറഞ്ഞു.



