KOYILANDY DIARY.COM

The Perfect News Portal

35 ശതമാനംവരെ വിലക്കുറവ്; സപ്ലൈകോ ഈസ്റ്റർ–വിഷു ചന്ത ഇന്നുമുതൽ

.

തിരുവനന്തപുരം: സംസ്ഥാനത്ത്‌ സപ്ലൈകോ ഈസ്റ്റർ–വിഷു ഫെയറുകൾ ബുധനാഴ്‌ച ആരംഭിക്കും. 35 ശതമാനംവരെ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം. സപ്ലൈകോ സൂപ്പർ സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, പീപ്പിൾസ്‌ ബസാറുകൾ, സിഗ്‌നേച്ചർ മാർട്ടുകൾ എന്നിവിടങ്ങളിലാണ്‌ ചന്ത.

ഇതിനുപുറമെ എല്ലാ സപ്ലൈകോ ഒ‍ൗട്ട്‌ലറ്റുകളിലും 13 ഇന സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. ശബരി ഉൽപ്പന്നങ്ങളും എഫ്‌എംസിജി ഉൽപ്പന്നങ്ങളും പ്രത്യേക നിരക്കിൽ ലഭ്യമാകും. 17 അവശ്യസാധനങ്ങൾ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് ലഭിക്കും. 1250 രൂപയുടെ കിറ്റ്‌ 1001 രൂപയ്‌ക്ക്‌ ലഭിക്കും.

Advertisements

വിൽപ്പനശാലകളിൽനിന്ന് 1000 രൂപയ്ക്കുമുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുമ്പോൾ വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പൺ ലഭിക്കും. 16 മുതൽ മെയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വിൽപ്പനശാലകളിൽനിന്ന് 1000 രൂപയ്ക്കുമുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങിയാൽ ഈ കൂപ്പൺ ഉപയോഗിച്ച്‌ ഇളവ്‌ കിട്ടും. 14 വരെയാണ്‌ ചന്ത. ദുഃഖവെള്ളിയും ഇ‍ൗസ്റ്ററിനും ഒഴിവാണ്‌.

 

Share news
error: Content is protected !!