KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവ് ദേവീക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് വേണ്ടി പ്രാഥമിക ശുശ്രൂഷ കേന്ദ്രം ആരംഭിച്ചു

.

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവീക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് വേണ്ടി ജെസിഐ കൊയിലാണ്ടിയും സഹാനി ഹോസ്പിറ്റൽ നന്തി ബസാറും ചേർന്ന് നടത്തുന്ന പ്രാഥമിക ശുശ്രൂഷ കേന്ദ്രം പിഷാരീകാവ് ദേവീക്ഷേത്രം ട്രസ്റ്റി ബോർഡ്‌ ചെയർമാൻ എരോത്ത് ഇ അപ്പുക്കുട്ടി നായർ ഉദ്ഘാടനം ചെയ്തു.

മലബാർ ദേവസ്വം ബോർഡ്‌ എക്സിക്യൂട്ടീവ് ഓഫീസർ കെ വി നാരായണൻ, ജെസിഐ കൊയിലാണ്ടി പ്രസിഡണ്ട് ജെസ്‌ന, പ്രൊജക്റ്റ്‌ ഡയറക്ടർ ജിതേഷ്, ജെഎസി പ്രസിഡണ്ട് അഡ്വ. പ്രവീൺ കുമാർ, മറ്റു ജെസിഐ ഭാരവാഹികൾ, സഹാനി ഹോസ്പിറ്റൽ ഡോക്ടർമാർ എന്നിവർ പങ്കെടുത്തു. ഏപ്രിൽ 3 വരെ പ്രാഥമിക ശുശ്രൂഷ കേന്ദ്രം പ്രവർത്തിക്കുന്നതാണ്.

 

Share news
error: Content is protected !!