KOYILANDY DIARY.COM

The Perfect News Portal

അനുരഞ്ജ് ചികിത്സാ സഹായ ഫണ്ട് കൈമാറി

.
കൊയിലണ്ടി: അനുരഞ്ജ് ചികിത്സാ സഹായ ഫണ്ട് കൈമാറി. ജി.വി.എച്ച്.എസ്.എസ്. പൂർവ്വ വിദ്യാർത്ഥിയായ അനുരഞ്ജിൻ്റെ ചികിത്സയ്ക്കായി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ശേഖരിച്ച 275000 രൂപ ഹെഡ്മിസ്ട്രസ് ടി. ഷജിത പ്രിൻസിപ്പാൾ എൻ വി.പ്രദീപ് കുമാർ എന്നിവർ ചേർന്ന് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി. 44-ാം വാർഡ് കൗൺസിലറും അനുരഞ്ജ് ചികിത്സാ സഹായ കമ്മിറ്റിയുടെ ചെയർപേഴ്സണുമായ ഷാദിയ തുക ഏറ്റുവാങ്ങി.
45-ാം വാർഡ് കൗൺസിലർ തസ്മിയ, പിടിഎ പ്രസിഡണ്ട് എ സജീവ് കുമാർ, എസ്.എം.സി ചെയർമാൻ പ്രവീൺ കുമാർ പി, രഞ്ജു എസ്, എൻ.വി വത്സൻ, കെ വി സഗീർ, ബാബു പൂണാട്ടിൽ, എം. നവീന എന്നിവർ പങ്കെടുത്തു. ശ്വാസകോശ അർബുദം ബാധിച്ച അനുരഞ്ജിൻ്റെ ചികിത്സയ്ക്കായി അമ്പത് ലക്ഷത്തോളം രൂപ ആവശ്യമുണ്ട്. 
Share news