എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തി
കൊയിലാണ്ടി: എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന് കൊയിലാണ്ടി നഗര സഭയിലെ വിവിധ കേന്ദ്രേങ്ങളിൽ ആവേശകരമായ സ്വീകരണം നല്‍കി. രാവിലെ പെരുവട്ടൂരിൽ ബി.ജെ പി മുതിർന്ന നേതാവ് ടി.കെ. പത്മനാഭൻ ഉൽഘാടനം ചെയ്തു. മുത്താമ്പി, കണയങ്കോട്, ഐ ടി ഐ, മാവിൻ ചുവട്, അക്വഡറ്റ്, കോതമംഗലം, കൊരയങ്ങാട്, വിരുന്നുകണ്ടി ചെറിയ മങ്ങാട്, തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം പന്തലായനിയിൽ സമാപിച്ചു. അഡ്വ. വി. സത്യൻ, എ.കെ. ബൈജു, ഗിരിജാ ഷാജി, ഉണ്ണികൃഷ്ണൻ, അതുൽ പെരുവട്ടൂർ, ഒ. മാധവൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.



