KOYILANDY DIARY.COM

The Perfect News Portal

എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തി

കൊയിലാണ്ടി: എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന് കൊയിലാണ്ടി നഗര സഭയിലെ വിവിധ കേന്ദ്രേങ്ങളിൽ ആവേശകരമായ സ്വീകരണം നല്‍കി. രാവിലെ പെരുവട്ടൂരിൽ ബി.ജെ പി മുതിർന്ന നേതാവ് ടി.കെ. പത്മനാഭൻ ഉൽഘാടനം ചെയ്തു. മുത്താമ്പി, കണയങ്കോട്, ഐ ടി ഐ, മാവിൻ ചുവട്, അക്വഡറ്റ്, കോതമംഗലം, കൊരയങ്ങാട്, വിരുന്നുകണ്ടി ചെറിയ മങ്ങാട്, തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം പന്തലായനിയിൽ സമാപിച്ചു. അഡ്വ. വി. സത്യൻ, എ.കെ. ബൈജു, ഗിരിജാ ഷാജി, ഉണ്ണികൃഷ്ണൻ, അതുൽ പെരുവട്ടൂർ, ഒ. മാധവൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Share news
error: Content is protected !!