ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ചാത്തുക്കുട്ടി പൂജാ നിവാസ് സ്മാരക കെട്ടിടം ഉദ്ഘാടനം ചെയ്തു
.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂൾ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, പൂജാ നിവാസ് ചാത്തുക്കുട്ടി സ്മാരക കെട്ടിട ഉദ്ഘാടനവും 114 -ാം വാർഷികവും മൽഹാർ 2k26 ആഘോഷപൂർവ്വം നടന്നു. പ്രശസ്ത സിനിമാതാരവും സംവിധായകനുമായ വിനീത് കുമാർ ഉദ്ഘാടനം ചെയ്തു. പി ടി.എ പ്രസിഡണ്ട് രഞ്ജിത്ത് കെ അധ്യക്ഷത വഹിച്ചു. മലയാളം പിന്നണി ഗായകനും സംഗീത സംവിധായകനുമായ അജയ് ഗോപാൽ മുഖ്യാതിഥിയായി. പ്രധാന അധ്യാപിക തേജസി വിജയൻ സ്വാഗതം പറഞ്ഞു.

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മഞ്ജു. ഒ. മധുസൂദനൻ (ബിപിസി പന്തലായിനി), മാനേജർ കെ പി സുകുമാരൻ കാരടി പറമ്പത്ത്, പൂർവ്വ അധ്യാപക പ്രതിനിധി വാസുദേവൻ മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ടി. പി. സോമൻ, സീനിയർ അധ്യാപിക ഷംജ വി കെ, വിവിധ കമ്മിറ്റികളുടെ ചെയർമാൻമാർ എന്നിവർ സംസാരിച്ചു. തുടർന്ന് 2025- 26 വർഷത്തെ പ്രതിഭകൾക്ക് ഉപഹാര സമർപ്പണം നടന്നു. വിദ്യാർത്ഥികൾ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ഒരുക്കിയ കലാസന്ധ്യയും നടന്നു.



