അടിക്കാടിനും കൃഷിത്തോട്ടത്തിനും തീപിടിച്ചു
.
കൊയിലാണ്ടി ഒറ്റക്കണ്ടം മൂഴിക്കൽ മീത്തൽ ഭാഗത്ത് തീ പിടിച്ചു. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടു കൂടിയാണ് 18 ഏക്കറോളം വരുന്ന കാട്ടുവേപ്പില കൃഷിയും അടിക്കാടും അടങ്ങിയ കുന്നിൻ പ്രദേശത്തിന് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും രണ്ടുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും അണക്കുകയും ചെയ്തു. അഗ്നിശമന വാഹനം എത്താത്ത ഭാഗങ്ങളിൽ ഫയർ ബീറ്റർ ഉപയോഗിച്ചും നാട്ടുകാരുടെ സഹായത്തോടുകൂടി തീ കെടുത്തുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ ബിജു വി.കെയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാർ പി എം, SFRO ഷിജി ഐ, FRO മാരായ രതീഷ് കെ എൻ, ജാഹിർ എം, ഇർഷാദ് ടി കെ, നിധിപ്രസാദ് ഇ എം, രജീഷ് വി പി, നവീൻ, ഹോം ഗാർഡ് മാരായ അനിൽ കുമാർ, ഷൈജു എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.



