സേവാഭാരതി പ്രാഥമിക ശുശ്രൂഷ കേന്ദ്രം ആരംഭിച്ചു
.
കൊയിലാണ്ടി: മലബാറിലെ പ്രധാന ഉത്സവമായ ശ്രീ പിഷാരികാവ് ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സേവാഭാരതി പ്രാഥമിക ശുശ്രൂഷ കേന്ദ്രം ആരംഭിച്ചു. ശുശ്രൂഷ കേന്ദ്രം ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ അപ്പുക്കുട്ടി നായർ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡണ്ട് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

എക്സിക്യൂട്ടിവ് ഓഫീസർ നാരായണൻ നമ്പൂതിരി, പാരമ്പര്യ ട്രസ്റ്റി അംഗം ബാലൻ നായർ, മാനേജർ വി.പി ഭാസ്‌കരൻ, നഗരസഭ കൗൺസിലർ അഭിന നാരായണൻ, സ്വരൺ ചാത്തോത്ത് എന്നിവർ സംബന്ധിച്ചു. മാർച്ച് 27 മുതൽ ഏപ്രിൽ 3 വരെ കേന്ദ്രത്തിൽ സൌജന്യ വൈദ്യസഹായവും ആംബുലൻസ് സേവനവും ലഭിക്കുന്നതാണ്. ചടങ്ങിൽ മുരളീധര ഗോപാൽ സ്വാഗതവും കെ.കെ. മുരളി നന്ദിയും പറഞ്ഞു.



