KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി കെ. ദാസൻ്റെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു

.
.
കൊയിലാണ്ടിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി കെ. ദാസൻ്റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനം സമാപിച്ചു. കാലത്ത് ഗുരുകുലം ബീച്ച് പരിസരത്ത് നിന്ന് ആരംഭിച്ച് നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സന്ധ്യയോടെ പുറക്കാട് സമാപിച്ചു. ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേരാണ് എത്തിച്ചേർന്നത്. കൊല്ലം കൊടക്കാട്ടുംമുറി, മുചുകുന്ന് മൂടാടി, ചിങ്ങപുരം കോടിക്കൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ 20 ഓളം കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയിട്ടുള്ളത്.
.
.
.
 ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ഉജ്വലമായ സ്വീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇടതുമുന്നണി നേതാക്കളായ കെ.കെ മുഹമ്മദ്, രാമചന്ദ്രൻ കുയ്യണ്ടി, എം.പി ഷിബു, എൽ.ജി ലിജീഷ്, ടി.കെ ചന്ദ്രൻ, എം.വി ശിവാനന്ദൻ, സത്യചന്ദ്രൻ, ഇ.കെ അജിത്ത്, സുനിൽ മോഹൻ, പി.ബാബുരാജ്, അശ്വനിദേവ്, രജീഷ് മാണിക്കോത്ത്, കെ.ഷിജു, സതി കിഴക്കയിൽ, കെ. രവീന്ദ്രൻ, രമേശൻ തുടങ്ങിയ LDF നേതാക്കൾ സംസാരിച്ചു. നാളെ കണ്ണത്താരി ഗ്രൌണ്ടിൽ നിന്ന് ആരംഭിച്ച് ചെങ്ങോട്ടുകാവ് ഞാണംപൊയിലിൽ സമാപിക്കും.
Share news