KOYILANDY DIARY.COM

The Perfect News Portal

ഉച്ചയ്ക്ക് ശേഷം സ്വർണവില വീണ്ടും കുറഞ്ഞു; പവന് 1,06,000 രൂപ

.

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഇടിഞ്ഞു. രാവിലെയും വിലയിൽ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. ഇപ്പോൾ ഉച്ചയ്ക്ക് വീണ്ടും വില കുറഞ്ഞിരിക്കുകയാണ്. ഒരു പവന് 1,06,000 രൂപയാണ് ഉച്ചയ്ക്ക് ശേഷമുള്ള വില. രാവിലെ 1,07,720 രൂപയായിരുന്നു. ഇതില്‍ നിന്നും 1,720 രൂപയുടെ ഇടിവാണ് ഉച്ചയ്ക്ക് സംഭവിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 215 രൂപ കുറഞ്ഞ് 13,465ല്‍ നിന്ന് 13,250 ലേക്കും എത്തി. പശ്ചിമേഷ്യന്‍ യുദ്ധം ഉടന്‍ അവസാനിക്കില്ലെന്ന സൂചനകളാവാം ഈ ഇടിവിന് കാരണം.

 

 

നിലവില്‍ 4,426 ഡോളറാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് വില. രാവിലെ 4,515 ഡോളറും നിരക്കുണ്ടായിരുന്നു. അടിപ്പിച്ചുള്ള ഈ ഇടിവ് എന്തായാലും വിവാഹപാർട്ടികൾക്ക് അനുകൂലമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി സ്വർണവിലയിൽ വൻ വർധനവ് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. അതിന് കാരണം യുദ്ധം തന്നെ ആയിരുന്നു. എന്നാൽ ഈ ഇടിവ് ഇങ്ങനെ തന്നെ തുടർന്ന് പോയാൽ വിലയിൽ ഇനിയും വലിയ മാറ്റമാകും കാണാൻ കഴിയുക.

Advertisements
Share news