KOYILANDY DIARY.COM

The Perfect News Portal

യു. രാജീവൻ മാസ്റ്ററെ അനുസ്മരിച്ചു

.

കൊയിലാണ്ടി: ഡിസിസി മുൻ പ്രസിഡണ്ട് യു. രാജീവൻ മാസ്റ്ററുടെ നാലാം ചരമ വാർഷികം ആചരിച്ചു. പുളിയഞ്ചേരിയിലെ വീട്ടുവളപ്പിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ഡിസിസി പ്രസിഡണ്ടും യുഡിഎഫ് സ്ഥാനാർത്ഥിയുമായ അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മുരളി തോറോത്ത് അദ്ധ്യക്ഷത വഹിച്ചു.

പി. രത്നവല്ലി. വി.വി. സുധാകരൻ, കെ. വിജയൻ, നടേരി ഭാസ്ക്കരൻ, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, പി.കെ. പുരുഷോത്തമൻ, അൻസാർ കൊല്ലം, സുനിൽ കുമാർ വിയ്യൂർ, റീന കെ.വി, തൻഹീർ എൻ. ദാസൻ, എം.വി. സുരേഷ് ബാബു കോറോക്ക്, ഉണ്ണികൃഷ്ണൻ പണാട്ട് എന്നിവർ നേതൃത്വം നൽകി.

Share news