പിഷാരികാവ് ഉത്സവത്തിന് മുന്നോടിയായി ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന നടത്തി
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ഉത്സവാഘോഷത്തിനു മുന്നോടിയായി ക്ഷേത്ര പരിസരങ്ങളിലുള്ള ഭക്ഷ്യ സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. തിരുവങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് സൂപ്പർവൈസർ വിനോദ് ഇ. യുടെ നേതൃത്വത്തിലാണ് പരിശോോധന നടത്തിയത്. കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും, പിഴ ഈടാക്കുകയും , കുടിവെള്ള ഗുണനിലവാര പരിശോധന നടത്താത്ത സ്ഥാപനങ്ങൾക്ക് അടച്ചിടാൻ നിർദേശം നൽകുകയും ചെയ്തു.
.

.
തുടർ ദിവസങ്ങളിലും ഭക്ഷ്യ ശുചിത്വ നിലവാര പരിശോധന ഊർജ്ജിതപ്പെടുത്തുമെന്ന് തിരുവങ്ങൂർ സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ഷീബ കെ.ജെ. അറിയിച്ചു. കൊല്ലം സെക്ഷൻ എച്ച് ഐ. ലത എ.കെ., കൊയിലാണ്ടി സെക്ഷൻ എച്ച് ഐ ഷാജു എ.പി., ജെ എച്ച് ഐ മാരായ രാമചന്ദ്രൻ ഏ.കെ., അമീർ, സൈനുദ്ദീൻ, ബിന്ദു, ജിതിൻ, നാഫിദ, ഷെറീന , ആയിഷ നമീദ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.



