KOYILANDY DIARY.COM

The Perfect News Portal

ജല ജീവൻ പദ്ധതിക്കായി കുഴിയെടുത്ത റോഡ് പൂർവ്വ സ്ഥിതിയിലാക്കണം; മേപ്പയ്യൂർ മൈത്രി റസിഡൻസ് അസോസിയേഷൻ

.
മേപ്പയ്യൂർ: ജലജീവൻ പൈപ്പ് ഇടുന്നതിന് മൈത്രി നഗർ മുതൽ ശാന്തി നഗർ വരെ
കുഴിയെടുത്ത റോഡ് കോൺക്രീറ്റ് ചെയ്ത് പൂർവ സ്ഥിതിയിലാക്കണമെന്ന് മൈത്രി റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. റോഡ് സൈഡിലെ ചാലുകളിൽ വാഹനങ്ങൾ സ്ഥിരമായി അപകടത്തില്‍ പെടുന്നത് കൂടി കണക്കിലെടുത്ത് അടിയന്തിര പരിഹാരം ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
എൻ.പി. പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. സി. വിജീഷ്, ടി. വിജയൻ, കെ. ശ്രീധരൻ, ടി. ചന്ദ്രൻ, പി.കെ. അബ്ദുറഹ്മാൻ, വിജയൻ മയൂഖം, എൻ.പി. സന്തോഷ്, ഇ.അബ്ദുള്ള, പി.ബാബുരാജ്, സി.കെ. അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു. 2026-27 വർഷത്തേക്കുള്ള ഭാരവാഹികളായി ടി. ചന്ദ്രൻ (പ്രസിഡൻ്റ്),  പി.കെ. അബ്ദുറഹ്മാൻ (സെക്രട്ടറി), ടി. വിജയൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Share news