KOYILANDY DIARY.COM

The Perfect News Portal

കേരളത്തിൻ്റെ പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണം; കെജിഎൻഎ

.
പൊതുജനാരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളെ സംരക്ഷിക്കണമെന്ന് കേരള ഗവൺമെൻറ് നഴ്സസ് അസോസിയേഷൻ കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി സംസ്കാരിക നിലയത്തിൽ വെച്ച് നടന്ന ഏരിയാ സമ്മേളനം കെജിഎൻഎ സംസ്ഥാനകമ്മിറ്റി അംഗം ബിന്ദു എ. ഉദ്ഘാടനം ചെയ്തു.
ലോകത്തിന് ആകെ മാതൃക സൃഷ്ടിച്ചു മുന്നേറുന്ന കേരളത്തിൻ്റെ പൊതുജനാരോഗ്യ മേഖലയെ തകർക്കാനും ഇകഴ്ത്തികാണിക്കാനും വ്യാപകമായ നീക്കമാണ് നടക്കുന്നത്. ആരോഗ്യ രംഗത്തെ ഏതു സൂചകങ്ങൾ എടുത്തു പരിശോധിച്ചാലും കേരളം കൈവരിച്ച നേട്ടം വ്യക്തമാവും. ജില്ല സെക്രട്ടറി പ്രജിത്ത്, സെക്രട്ടറിയേറ്റ് അംഗം റീജ എം ടി, നീരജ ടി. എസ്, രമ്യ മോഹൻ, നീതു എൻ വി എന്നിവർ സംസാരിച്ചു.
പുതിയ ഭാരവഹികൾ
പ്രസിഡണ്ട് രമ്യ മോഹൻ
സെക്രട്ടറി നീരജ ടി എസ്
ട്രഷറർ മേരി ജോസ്‌ന
Share news