KOYILANDY DIARY.COM

The Perfect News Portal

ഐഎംഡിബി പട്ടികയിൽ ഒന്നാമതെത്തി മലയാളി താരം അനശ്വര രാജൻ

.

ആഗോളതലത്തിൽ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളുടെ ഏറ്റവും പുതിയ ഐഎംഡിബി പട്ടിക പുറത്തു വിട്ടപ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി യുവനടി അനശ്വര രാജൻ. കഴിഞ്ഞ ആഴ്ച എട്ടാം സ്ഥാനത്തായിരുന്ന അനശ്വര, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വലിയ കുതിച്ചുചാട്ടം നടത്തിയാണ് ഒന്നാമതെത്തിയത്. അനശ്വരയുടെ വർദ്ധിച്ചുവരുന്ന ആഗോള സ്വീകാര്യതയുടെ തെളിവുകൂടിയാണ് ഈ നേട്ടം.

 

അനശ്വരയ്ക്കൊപ്പം മലയാളി നടനും സംവിധായകനുമായ അഭിഷൻ ജീവിന്തും പട്ടികയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. നിലവിൽ ആറാം സ്ഥാനത്താണ് അഭിഷൻ ഉള്ളത്. ഇരുവരും ഒന്നിച്ചഭിനയിച്ച ‘വിത്ത് ലവ്’ എന്ന ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയമായിരുന്നു. ഐശ്വര്യ രജനികാന്ത് നിർമ്മിച്ച ഈ ചിത്രം ആഗോളതലത്തിൽ 40 കോടിയോളം രൂപയാണ് നേടിയത്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനമാണ് പ്രേക്ഷകപ്രീതി നേടാൻ പ്രധാന കാരണമായത്.

Advertisements

 

 

മറ്റ് പ്രമുഖ ഇന്ത്യൻ താരങ്ങളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ‘ധുരന്ദർ’ എന്ന സിനിമയിലൂടെ വാർത്തകളിൽ നിറഞ്ഞ രൺവീർ സിംഗ് എട്ടാം സ്ഥാനത്താണ്. ‘ഡോൺ’, ‘ഡോക്ടർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രിയങ്കരനായ പ്രിയങ്ക മോഹൻ പതിനൊന്നാം സ്ഥാനവും, ജതിൻ ഗോസ്വാമി പതിനഞ്ചാം സ്ഥാനവും നേടി. ‘സേക്രഡ് ഗെയിംസ്’ താരം കുബ്ബ്ര സെയ്ത് (18-ാം സ്ഥാനം), വിനീത് കുമാർ സിംഗ്, മദൻ, ടെംഗം സെലിൻ എന്നിവരും പട്ടികയിൽ ഇടംപിടിച്ച പ്രമുഖരാണ്.

Share news