KOYILANDY DIARY.COM

The Perfect News Portal

കോടിക്കണക്കിന് രൂപ വിലമതിക്കുന്ന തിമിംഗല ശർദ്ദിൽ പിടികൂടി

കൊയിലാണ്ടി: കോടിക്കണക്കിന് രൂപ വിലമതിക്കുന്ന തിമിംഗല ശർദ്ദിൽ പിടികൂടി. നന്തി ഇരുപതാം മൈൽസിലെ കോതുവയൽകുനി അഖിൽ കൃഷ്ണന്റെ വീട്ടിൽ നിന്നാണ് 4.380 കി.ഗ്രാം ശർദ്ദിൽ പിടികൂടിയത്. പോലീസ് ഇൻസ്പെക്ടർ സുമിത്ത്കുമാർ എസ്.ഐമാരായ ഗ്രീഷ്മ, ദിലീപ്, എഎസ്ഐ പ്രദീപ്കുമാർ, സിപിഒ ഗംഗേഷ്, സ്കോഡ് അംഗങ്ങളായ മനോജ്‌ രാമത്ത്, സാജു എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. പ്രതിയേയും പിടികൂടിയ ശർദ്ദിലും വനം വകുപ്പിന് കൈമാറും.
Share news