KSSPU പന്തലായനി ബ്ലോക്ക് സമ്മേളനം നടന്നു
.
കൊയിലാണ്ടി: KSSPU പന്തലായനി ബ്ലോക്ക് സമ്മേളനം പന്തലായനി പെൻഷൻ ഭവനിൽ നടന്നു. പന്തലായനി ബ്ലോക്ക് പരിധിയിലെ അഞ്ച് യൂണിറ്റുകളിൽ നിന്നായി നൂറിലേറെ പ്രതിനിധികൾ പങ്കെടുത്തു. ബ്ലോക്ക് പ്രസിഡണ്ട് എൻകെകെ മാരാർ പതാക ഉയർത്തി. നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പെൻഷൻകാരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ഉയർത്തിപ്പിടിക്കുന്നതോടൊപ്പം കൈത്താങ്ങ് ധന സഹായ വിതരണം ഉൾപ്പടെ ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങളും KSSPU ഏറ്റെടുത്തു വരുന്നു. ഇത് ശ്ലാഘനീയമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി കൈത്താങ്ങ് ധന സഹായ വിതരണം നടത്തി. മെയ് അവസാന വാരം കോഴിക്കോട്ടു നടക്കുന്ന സംസ്ഥാന സമ്മേളനം വൻ വിജയമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പി.കെ. ബാലകൃഷ്ണൻ കിടാവ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എൻ.കെ. ബാലകൃഷ്ണൻ സംഘടനാ രേഖ അവതരിപ്പിച്ചു. KSSPU പന്തലായനി ബ്ലോക്ക് സെക്രട്ടറി ടി. സുരന്ദ്രേൻ വാർഷിക റിപ്പോർട്ടും ട്രഷറർ എ. ഹരിദാസ് വരവു ചെലവ് കണക്കും അവതരിപ്പിച്ചു.

വി.പി. ബാലകൃഷ്ണൻ മാസ്റ്റർ, സംസ്ഥാന സമിതി അംഗം ടി.വി. ഗിരിജ,
പി. ദാമോദരൻ മാസ്റ്റർ, ഭാസ്കരൻ ചേനോത്ത്, പി. എൻ. ശാന്തമ്മ, ഒ. രാഘവൻ മാസ്റ്റർ, വി.എം. ലീല എന്നിവർ സംസാരിച്ചു. കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷനൽ ആയുഷ് മിഷൻ കേരളം, ഗവ. ഹോമിയോ ഡിസ്പെൻസറി, അരിക്കുളം എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ഷുഗർ, പ്രഷർ പരിശോധന, ഡോക്ടർ മൗനയുടെ നേതൃത്വത്തിൽ യോഗ പരിശീലനം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

ജില്ലാ കമ്മിറ്റി അംഗം പി.പി. ബാലൻ വരണാധികാരിയായി തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു. ഭാരവാഹികളായി ടി. സുരേന്ദ്രൻ (സെക്രട്ടറി), ഭാസ്കരൻ ചേനോത്ത് (പ്രസിഡണ്ട് ), എം. ഉണ്ണി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.



