KOYILANDY DIARY.COM

The Perfect News Portal

ഗുരുശക്തി പുരസ്കാരം വിതരണം ചെയ്തു

.

കോഴിക്കോട്: ഗുരുകുലം കൾച്ചറൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ഗുരു ശക്തി പുരസ്കാരം വിതരണം ചെയ്തു. സുരേഷ് കൂത്ത്പറമ്പ് എന്ന പ്രശസ്ത ചിത്രകാരനാണ് ഗുരു ശക്തി അവാർഡിന് അർഹനായിട്ടുള്ളത്. കോഴിക്കോട് ഗുരുകുലം ആർട് ഗ്യാലറിയിൽ നടന്ന ചടങ്ങ് പ്രശസ്ത എഴുത്തുകാരൻ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. ഗുരുകുലം ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരൻ മദനൻ ചിത്രകലയിലെ വൈവിദ്ധ്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

സാംസ്കാര സാഹിതി ജില്ലാ ചെയർമാൻ കാവിൽ പി. മാധവൻ, ചിത്രകാരൻ സി.കെ. ഷിബു രാജ്, യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷറഫ് കുരുവട്ടൂർ, കലിക്കറ്റ് ഫൈൻ ആർട്ട്സ് പ്രിൻസിപ്പാൾ എം. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. മാദ്ധ്യമ പ്രവർത്തകൻ രവീന്ദ്രൻ കുന്ദമംഗലം സ്വാഗതവും ചിത്രകാരൻ എസ്.കെ. ശശി നന്ദിയും പറഞ്ഞു. സുരേഷ് കൂത്തുപറമ്പ് മറുപടി പ്രസംഗം നടത്തി.

Advertisements
Share news