കൊയിലാണ്ടി ഏഴുകുടിക്കൽ പാറക്കൽ താഴ മനീഷ് (കിട്ടു) (30) നിര്യാതനായി
.
കൊയിലാണ്ടി: കോന്നാട് ബീച്ചിൽ വെച്ച് വാഹനാപകടത്തിൽപെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു. ഏഴുകുടിക്കൽ പാറക്കൽ താഴ മനീഷ് (കിട്ടു) (30) ആണ് മരിച്ചത്. പുതിയാപ്പയിൽ നിന്നും മത്സ്യബന്ധനം കഴിഞ്ഞു വെള്ളയിലുള്ള അമ്മയുടെ വീട്ടിൽ കറിക്കുള്ള മീൻ കൊടുത്ത് തിരിച്ചു വീണ്ടും മത്സ്യബന്ധനത്തിന് പുതിയാപ്പയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അച്ഛൻ: മണി. അമ്മ: ജയന്തി. സഹോദരി: അക്ഷയ. സഞ്ചയനം ചൊവ്വാഴ്ച.



