കൊയിലാണ്ടി നഗരസഭ സിഡിഎസ് ചെയർപേഴ്സൺമാരെ അനുമോദിച്ചു
.
കൊയിലാണ്ടി നഗരസഭ സിഡിഎസ് ഭരണ സമിതി തിരഞ്ഞെടുപ്പിൽ വിജയികളായവരെ സിപിഐഎം അനുമോദിച്ചു. ഇടതു പാനലിൽ മത്സരിച്ച് സൗത്ത് CDS ചെയർപേഴ്സണായി സി.പി ഷംസീറയും നോർത്ത് CDS ചെയർപേഴ്സണായി ആർ.കെ മിനിയും തെരഞ്ഞെടുക്കപ്പെട്ടു. സൌത്ത് വൈസ് ചെയർപേഴ്സണായി എൽഡിഎഫ്-ലെ നിഷ വി.കെ, നോർത്ത് വൈസ് ചെയർപേഴ്സണായി ശ്രീകല കെ (എൽഡിഎഫ്) എന്നിവരെയും തെരഞ്ഞെടുത്തു.


ടൌൺഹാളിൽ നടന്ന ചടങ്ങിൽ സിപിഐഎം ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. ഷിജു, ആർ.കെ. അനിൽകുമാർ, കെ.ടി. സിജേഷ്, ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.വി. സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി, കെ.കെ. വിബിന, എം.പി. ഇന്ദുലേഖ എന്നിവർ സംസാരിച്ചു.
Advertisements





