യൂത്ത് കോൺഗ്രസ്സ് റീത്ത് വെച്ച് പ്രതിഷേധിച്ചു
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ 24 കോടി രൂപ ചിലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനം മുഖ്യമന്ത്രി തറക്കല്ലിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി ശിലാഫലകത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. പഴയ കെട്ടിടം പൊളിച്ചു മാറ്റിയതിനെ തുടർന്ന് മോർച്ചറി സംവിധാനം ഇല്ലാതാക്കിയതായും 24 കോടിക്ക് പൂർത്തിയാക്കേണ്ട കെട്ടിടം 42 കോടിയിലേക്ക് എത്തിച്ചതായും നേതാക്കൾ പറഞ്ഞു.
.

.
യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലത്തിന്റെ നേതൃത്വത്തിലാണ് റീത്ത് വെച്ച് പ്രതിക്ഷേധിച്ചത്. രാജേഷ് കീഴരിയൂർ, റാഷിദ് മുത്താമ്പി, നിഖിൽ കെവി, നിംനാസ് എം, ഷംനാസ് എം പി, ബിനീഷ് ലാൽ, അഭിനവ് കണക്കശ്ശേരി, മനോജ് പയറ്റുവളപ്പിൽ, അഭിനന്ദ്, രാഹുൽ എന്നിവർ നേതൃത്വം നൽകി.



